തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കരിങ്കുന്നം പൊലീസ് അറസ്റ്റു ചെയ്തു. കുടയത്തൂർ വാകത്താനം കോളനിയിൽ വാകത്താനത്ത് വീട്ടിൽ അനുമോൾ (30), കാമുകൻ കോളപ്ര സ്വദേശി ധനീഷ് (35 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് ഭർത്താവിനെയും മൂന്നരയും ഏഴും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് അനുമോൾ കാമുകനൊപ്പം പോയത്. ഭർത്താവുമൊത്ത് വാടകയ്ക്ക് കരിങ്കുന്നത്ത് താമസിച്ചു വരികയായിരുന്നു. ഇവരെ കാണാതായതിനെ തുടർന്ന് ഭർത്താവ് കരിങ്കുന്നം പൊലീസിൽ പരാതി നൽകി. പൊലീസ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മനസിലാക്കി തൊടുപുഴ ഭാഗത്തു നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.