
തൊടുപുഴ : കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി.തന്ത്രിമുഖ്യൻ പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് കൊടിയേറ്റി. എട്ട് ദിവസമാണ് ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 4.30 ന് പള്ളിയുണർത്തൽ, നടതുറക്കൽ, ഗണപതി ഹോമം, 6 ന് ഉഷപൂജ, 7 ന് എതൃത്തപൂജ,11.30 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന എന്നിവ നടക്കും. അഞ്ചാം ദിവസമായ ഫെബ്രുവരി 20 ന് രാവിലെ 11 മുതൽ ഉത്സവബലി ദർശനം, ആറാം ദിവസമായ 21 ന് ഉത്സവബലി ദർശനം, 23 ന് ആറാട്ട് മഹോത്സവം. വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 8 ന് ശേഷം കൊടിയിറങ്ങി ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്, 9 ന് ആറാട്ട്, 11.30 ന് തിരുമുമ്പിൽ പറവയ്പ്പ്. മാർച്ച് 10 ന് ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾ നടക്കും.