ചെറുതോണി: ആധുനിക രീതിയിൽ പണി കഴിപ്പിച്ച കീരിത്തോട് ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ മന്ദിരം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി എം.എം. മണി എന്നിവർ വിശിഷ്ടാതിഥികളാകും. ഡീൻ കുര്യാക്കോസ് എം.പി, റോഷി ആഗസ്റ്റിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, വൈസ് പ്രസിഡന്റ് സിൽവി സോജൻ, വാർഡ് മെമ്പർ എം.എം. പ്രദീപ്, വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, സെക്രട്ടറി എ. ഷാജഹാൻ, ഡി.ഡി.ഇ വി.എ. ശശീന്ദ്ര വ്യാസ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സോണിയ തോമസ്, പി.ടി.എ പ്രസിഡന്റ് സനീഷ് സഹദേവൻ എന്നിവർ പ്രസംഗിക്കും.