
തൊടുപുഴ: നഗരസഭയും ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 15-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ സിഗ്നേച്ചർ ഫിലിം നഗരസഭ ചെയർമാൻ സനീഷ് ജോർജ് പ്രകാശനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, സെക്രട്ടറി യു.എ. രാജേന്ദ്രൻ, സിനിമാ സംവിധായകൻ സോളമൻ കെ. ജോർജ്, എൻ. രവീന്ദ്രൻ, പി.എൻ. ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു. മാർച്ച് 5, 6, 7 തിയതികളിൽ സിൽവർ ഹിൽസ് സിനിമാസിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. മൂന്നു ദിവസത്തേക്കും കൂടി നൂറുരൂപയാണ് ഡെലിഗേറ്റ് ഫീസ്. ഉപാസന കൾച്ചറൽ സെന്റർ, ജ്യോതി സൂപ്പർ ബസാറിലുള്ള വിഗ്‌നൈറ്റ് ഡിജിറ്റൽ സ്റ്റുഡിയോ എന്നിവിടങ്ങളിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ഉണ്ടാകും. www.thethodupuzhafilmsociety.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായും രജിസ്റ്റർ ചെയ്യാം.