
തൊടുപുഴ: ഹരിത കേരളം മിഷന്റെ 'വീണ്ടെടുക്കാം ജലശൃംഖലകൾ' എന്ന പരിപാടിയിലൂടെ നവീകരിച്ച് വീണ്ടെടുക്കുന്നത് 10 ഗ്രാമപ്പഞ്ചായത്തുകളിലെ ചെറുതും വലുതുമായ 49 നീർച്ചാലുകൾ. ഇനി ഞാനൊഴുകട്ടെ കാമ്പെയിന്റെ മൂന്നാം ഘട്ട ജലസംരക്ഷണമെന്ന നിലയിലാണ് ഈ പരിപാടി വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിൽ നടന്നുവരുന്നത്. ഈ മാസം 12ന് ചോറ്റുപാറയിൽ തുടക്കമിട്ട കാമ്പെയിനിലൂടെ ഈ നീർച്ചാലുകളുടെ 58.45 കിലോമീറ്റർ ഭാഗമാണ് വൃത്തിയാക്കി നവീകരിക്കുന്നത്. ആഴവും വീതിയും കൂട്ടി ഇരുവശങ്ങളും ജൈവമായി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്റെ ഈ കാമ്പയിൻ പുരോഗമിക്കുന്നത്. കൊന്നത്തടി പഞ്ചായത്തിൽ ആറ്, മാങ്കുളത്ത് എട്ട്, കുമാരമംഗലത്ത് മൂന്ന്, മുട്ടത്ത് മൂന്ന്, ഇടവെട്ടിയിൽ പത്ത്, കരിങ്കുന്നത്ത് അഞ്ച്, മണക്കാട് രണ്ട്, പുറപ്പുഴയിൽ 9, കൊക്കയാർ രണ്ട് എന്നിങ്ങനെയാണ് നീർച്ചാലുകളെ പുനരുജ്ജീവിപ്പിക്കുന്നത്.
വീണ്ടെടുക്കുന്നത് ഈ നീർച്ചാലുകൾ
കൊന്നത്തടി പഞ്ചായത്തിലെ പന്നിയാർകുട്ടി- മുതിരപ്പുഴയാർ, ചുരുളി- മുനിയറ- വള്ളക്കടവ് തോട്, പണിക്കൻകുടി- പുല്ലുകണ്ടം തോട്, പനംകുട്ടി- കമ്പിളികണ്ടം തോട്, കോയിക്കപ്പടി- മേച്ചേരിപ്പടി തോട്, മാവിൻചുവട്- കല്ലമാക്കൽ തോട്, മാങ്കുളത്ത്- അമ്പാട് തോട്, താളുംകണ്ടം- കുടിതോട്, കണ്ടത്തിക്കുടി തോട്, വിരിഞ്ഞപ്പാറ തോട്, കവിതക്കാട് തോട്, ശേവൽ കുടി തോട്, കതിറോലിൽ തോട്, കാർഗിൽ തോട്, കുമാരമംഗലത്ത് പന്തയ്ക്കൽ തോട്, വെട്ടിക്കുഴി പാടം തോട്, നെല്ലിക്കുഴി പാടം തോട്, മുട്ടം പഞ്ചായത്തിലെ പരപ്രാം തോട്, എള്ളുംപുറം കൈത്തോട്, തൊക്കൊമ്പ് ഭാഗം കൈത്തോട്, ഇടവെട്ടി പഞ്ചായത്തിലെ പാത്തുംപാറ തോട്, പ്രൈം റോസ് കൈത്തോട്, തലങ്ങത്തോട്, ചാലംകോട് തോട്, തറയിൽപ്പടി തോട്, മലങ്കര- കമ്പിപ്പാലം കൈത്തോട്, മലങ്കര നാടുകാണി കൈത്തോട്, പുൽപ്പറനമ്പിൽ കൈത്തോട്, നടയം കൈത്തോട്, മഞ്ഞമാക്കൽ കൈത്തോട്, കരിങ്കുന്നം പഞ്ചായത്തിലെ തട്ടാരത്തട്ട പൊങ്ങപ്പുഴ, തോടിപ്ര തോട്, കരിങ്കുന്നം സ്‌കൂൾ തോട് മണക്കാട് പഞ്ചായത്തിലെ പുതുപ്പെരിയാരം മണക്കാട് തോട്, മാറിക തോട്, പുറപ്പുഴയിലെ തട്ടായത്ത് തോട്, പാലത്തിനാൽ തോട്, ശാന്തിഗിരി ചേർക്കാപ്പുഴ, ഇരുട്ടുതോട്, വഴിത്തല തോട്, മേൽപുറപ്പുഴ തോട്, അസുക്കണ്ടെ തോട്, കൊക്കയാറിലെ കറ്റിപ്ലാങ്ങാട് ഉമിത്തോട്, ആറാം കോട് തോട്