ഇടുക്കി: ദേശീയതലത്തിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ആഫീസിന്റെയും സംസ്ഥാനതലത്തിൽ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെയും നേതൃത്വത്തിൽ സർക്കാരിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നയരൂപീകരണത്തിനും ദേശീയ- സംസ്ഥാന വരുമാന നിർണയത്തിനും അത്യന്താപേക്ഷിതമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിവിധതരത്തിലുള്ള സാമ്പത്തിക സാമൂഹിക സർവേകൾ നടത്തിവരുകയാണ്. വിവരശേഖരണത്തിനായി പോകുന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ആഫീസിലേയും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെയും ജീവനക്കാർക്ക് എല്ലാ സഹകരണവും സൗകര്യങ്ങളും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.