മുട്ടം: എൽ .ഡി .എഫ് സർക്കാറിന്റെ ജനദ്രോഹ നയങ്ങൾ, പിൻവാതിൽ നിയമനം, കേന്ദ്ര ഗവൺമെറ്റിന്റെ ഡീസൽ, പെട്രോൾ, ഗ്യാസ് വില വർദ്ധനവ് എന്നിവക്കെതിരെ കേരളാ കോൺഗ്രസ് (ജോസഫ്) മുട്ടത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.റ്റി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഇബ്രാഹിംഹം കുട്ടി, നിയോജ മണ്ഡലം വൈസ് പ്രസിഡന്റ് സണ്ണി തറയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലം പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പഞ്ചായത്ത് അംഗം ഷേർളി ആഗസ്റ്റ്യൻ, മേഴ്സി ദേവസ്യാ, കേരളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോസഫ് തൊട്ടിത്താഴം, സജീവൻ ചെമ്പൻപുരയിടത്തിൽ, യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ സെക്രട്ടറി റ്റി.എച്ച്. ഈസ എന്നിവർ സംസാരിച്ചു.