മുട്ടം: പഞ്ചായത്തിന്റെ വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ സി .വി.സുനിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ ചെറിയാൻ പൂച്ചക്കുഴി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി അഗസ്റ്റ്യൻ, ആരോഗ്യം - വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ദേവസ്യ, പഞ്ചായത്ത് മെമ്പർമാരായ ബിജോയ് ജോൺ, ജോസ് കടത്തലക്കുന്നേൽ, സൗമ്യ സാജബിൻ, സോളി രാജു, റെജി ഗോപി, റെൻസി സുനീഷ്, മുട്ടം - തുടങ്ങനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്മാരായ കെ.രാജേഷ്,സിബി കൊടുങ്കയം, പഞ്ചായത്ത് സെക്രട്ടറി ലൗജി എസ് നായർ എന്നിവർ പ്രസംഗിച്ചു.