മുട്ടം: ശബരിമല അയ്യപ്പസേവാ സമാജം മുട്ടം പഞ്ചായത്ത് യോഗവും പഞ്ചായത്ത് സമിതി രൂപീകരണവും നടന്നു. താലൂക്ക് സമിതി വൈസ് പ്രസിഡന്റ് എം . കെ. പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൻ.ഗീതാകുമാരി താലൂക്ക് സമിതി പ്രസിഡന്റ് അജിത് കൃഷ്ണൻ, താലൂക്ക് സമിതി ജോയിന്റ്സെക്രട്ടറി മിനി സജീവ് എന്നിവർ സംസാരിച്ചു. കെഎൻ ഗീതാകുമാരി (പസിഡന്റ്) സുജാത സുരേന്ദ്രൻ, ബിന്ദു വിക്രമൻ (വൈസ് പ്രസിഡന്റ്) രഘു പാറേക്കാട്ടിൽ (സെക്രട്ടറി) മോഹനൻ കെ. കെ (ജോയിന്റ് സെക്രട്ടറി) രാജേഷ് കെ .പി (ഖജാൻജി ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.