ഏലപ്പാറ: ഏലപ്പാറയ്ക്കും സമീപ വില്ലേജുകൾക്കുമായി നടപ്പിലാക്കുന്ന സമഗ്ര ശുദ്ധ ജലവിതരണ പദ്ധതിയുടെ ഭാഗമായി പീരുമേട് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച ശുദ്ധജല വിതരണ ശൃംഖലയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വീഡിയോ കോൺഫ്രൻസ് വഴി ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും.
മന്ത്രി എം.എം .മണി അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയാകും. ഇ.എസ്. ബിജിമോൾ എംഎൽഎമുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജല അതോറിറ്റി ബോർഡ് മെമ്പർ അലക്‌സ് കണ്ണമല, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പി.എം., പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിതാ മോൾ, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ തുടങ്ങിയവർ സംസാരിക്കും.