ഇടുക്കി: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികൾക്ക് അംശാദായം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിന് മാർച്ച് 1 മുതൽ ഫെബ്രുവരി 28 വരെ 12 മാസത്തെ സമയം അനുവദിച്ച് സർക്കാർ ഉത്തരവായി. 2021 ഏപ്രിൽ 1 മുതൽ കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. എന്നാൽ ഇതിനകം 60 വയസ്സ് പൂർത്തിയായ തൊഴിലാളികൾക്ക് കുടിശ്ശിക അടക്കുന്നതിനും അംഗത്വം പുനസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല. സർക്കാർ ഉത്തരവ് പ്രകാരം കുടിശ്ശിക തീർത്ത് അംഗത്വം പുനസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശ്ശിക കാലഘട്ടത്തിലുണ്ടായ പ്രസവം, വിവാഹം, ചികിത്സ, വിദ്യാഭ്യാസ അവാർഡ് എന്നീ ക്ഷേമാനുകൂല്ല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. വിശദ വിവരങ്ങൾക്ക് ഓഫീസ് ഫോൺ 04862235732