death-kurangu

കുമളി: ട്രാൻസ്‌ഫോമറിൽ നിന്ന് ഷോക്കേറ്റ് കരിങ്കുരങ്ങ് ചത്തു. തേക്കടി വനത്തിൽ നിന്ന് എത്തിയ മൂന്ന് വയസ് പ്രായമുള്ള കുരങ്ങാണ് ചത്തത്. കുമളി താമരകണ്ടത്ത് സ്ഥാപിച്ചിരിക്കുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോമറിൽ നിന്നാണ് ഷോക്കേറ്റത്. കുരങ്ങുകൾ ആഹാരം തേടി ഇവിടെ എത്തുക പതിവാണ്. എന്നാൽ ട്രാൻസ്‌ഫോമറിൽ സംരക്ഷണ വല ഇല്ലാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. കെ.എസ്.ഇ.ബി ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനപാലകർ സ്ഥലത്തെത്തി ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി കുരങ്ങിനെ വനത്തിനുള്ളിൽ സംസ്‌കരിച്ചു.