രാജകുമാരി :കെഎസ്ഇബി സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി എംഎം മണി നിർവഹിച്ചു. സൗരോർജ രംഗത്ത് കൂടി കേന്ദ്രികരിക്കുകയാണ് വൈദ്യുത ബോർഡിന്റെ ലക്ഷ്യമെന്നും വൈദ്യുതി ഉദ്പാദനത്തിൽ 1000 മെഗാവാട്ട് ലക്ഷ്യംവെച്ചാണ് വൈദ്യുത ബോർഡിന്റെ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി.
രാജകുമാരി ഗ്രാമപഞ്ചായത്ത് ദേവമാതാ പള്ളിക്ക് സമീപം കെഎസ്ഇബിക്ക് നൽകിയ പത്ത് സെന്റ് സ്ഥലത്താണ് 72 ലക്ഷം രൂപ മുതൽ മുടക്കിൽ ആധുനിക നിലവാരത്തിൽ സെക്ഷൻ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വാടക കെട്ടിടത്തിലാണ് സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്നത്.
രാജകുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, രാജകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.