വെങ്ങല്ലൂർ: ആരവലിക്കാവ് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് തുടക്കമാകും. 18, 19, 20 തിയതികളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തുന്നത്. പൊങ്കാല വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കും. ശനിയാഴ്ച രാത്രി 7.30ന് നടക്കുന്ന ദേശഗുരുതിയോടെ ഉത്സവത്തിന് സമാപനമാകും. ഉത്സവ ദിവസങ്ങളിൽ പത്തിനും 65നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്തുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആർ. പ്രദീപും സെക്രട്ടറി പി.ആർ. രമേശും പറഞ്ഞു.