നെടുങ്കണ്ടം: ഉടുമ്പൻചോല ടൗണിലുണ്ടായ തീ പിടിത്തത്തിൽ ബി.എസ്.എൻ.എലിന്റെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ കത്തിനശിച്ചു. ഇതുമൂലം മേഖലയിലെ ഇന്റർനെറ്റ് സംവിധാനം ഇല്ലാതെയായി.
ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ തീപിടിത്തമുണ്ടായത്. ടൗണിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് ആരോ തീയിട്ടതാണെന്ന് കരുതുന്നു. തീ അതിവേഗം പടർന്ന് ബി.എസ്.എൻ.എല്ലിന്റെ പോസ്റ്റുകളിലേക്കും ഒപ്ടിക്കൽ ഫൈബർ കേബിളുകളിലേക്കും പടരുകയായിരുന്നു. മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നത് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരാണ്. ബാങ്കുകൾ, ആഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ഇന്റർനെറ്റ് ഇതുമൂലം ഇല്ലാതെയായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തീ പിടിത്തം സംബന്ധിച്ച് ബി.എസ്.എൻ.എൽ അധികൃതർ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.