tomin
ടോമിൻ പി. ജോൺ

തൊടുപുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ കലാ രത്‌ന പുരസ്‌കാരത്തിന് മുതലക്കോടം പാറത്തലയ്ക്കൽ ടോമിൻ പി. ജോൺ അർഹനായി. മലപ്പുറത്ത് നടന്ന ചടങ്ങിൽ കെ.എൻ.എ ഖാദർ എം.എൽ.എയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. സംഗീത രംഗത്ത് ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ടോമിൻ, തൊടുപുഴ ന്യൂമാൻ കോളേജ് മുൻ ആർട്‌സ് ക്ലബ് സെക്രട്ടറിയാണ്. കലാരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം. മുതലക്കോടം പാറത്തലയ്ക്കൽ ജോണി- ജെസി ദമ്പതികളുടെ മകനാണ്.