ചെറുതോണി: മണിയാറൻകുടിയിൽ നിർമ്മാണം നടന്നു വരുന്ന ടാർ മിക്‌സിംഗ് പ്ലാന്റ് പൂട്ടണ മെന്നാവശ്യപ്പെട്ട് മണിയാൻകുട്ടി ജനകീയസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തും , പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാല ഉപവാസം ആരംഭിക്കും. പഞ്ചായത്തിലെ രണ്ട് ഗ്രാമസഭകളും ഒന്നടങ്കം പ്രമേയം പാസാക്കിയിട്ടും,ഗ്രാമപഞ്ചായത്ത് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഇന്ന് രാവിലെ 10 ന് ആരംഭിക്കുന്ന സമരം ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.