തൊടുപുഴ: 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ പെൻഷൻ പരിഷ്‌കരണത്തിൽ ലഭിച്ച സാമ്പത്തിക ആനുകൂല്യങ്ങളുടെ പകുതിപോലും നൽകാത്ത പുതുക്കിയ പെൻഷൻ പരിഷ്‌കരണ ഉത്തരവ് റദ്ദാക്കണമെന്നും കാലോചിതമായ വർദ്ധനവ് ഉറപ്പാക്കി പരിഷ്‌കരിക്കണമെന്നും പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പെൻഷൻകാരുടെ ചിരകാല പ്രതീക്ഷയായിരുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യോഗം സംസ്ഥാന സെക്രട്ടറി കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. സി.ഇ.മൈദീൻ, സി.തങ്കദുരൈ, എം.ഡി.അർജ്ജുനൻ, ഐവാൻ സെബാസ്റ്റ്യൻ, എൻ.വി. പൗലോസ്, എസ്.ഇളംങ്കോ, ഗർവ്വാസീസ്.കെ.സക്കറിയാസ്, ജോജോ ജെയിംസ്, കെ.എം.ശിവദാസൻ, ജോസ് വെട്ടിക്കാല എന്നിവർ സംസാരിച്ചു. ടി.ജെ.പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് സെബാസ്റ്റ്യൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.