തൊടുപുഴ: ജനങ്ങളുടെ ജീവിതം അതീവ ദുരിതപൂർണ്ണമാക്കുന്ന ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഇന്ധനവില നിർണ്ണയാവകാശം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ അഖിലേന്ത്യാതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികളുടെ ഭാഗമായാണ് തൊടുപുഴയിൽ താലൂക്ക് കമ്മറ്റി പന്തംകൊളുത്തി പ്രകടനം നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സിബി സി. മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എൽ. ഈപ്പച്ചൻ, പി.ടി. വർഗീസ്, അനിൽ, പ്രഭ ജയ്‌സി തുടങ്ങിയവർ പ്രസംഗിച്ചു.