ചെറുതോണി:മരിയാപുരം പഞ്ചായത്തിൽ നടക്കുന്ന നിർമ്മാണങ്ങളിൽ അഴിമതി ആരോപണം. ഇടുക്കി ടൗണിൽ നടത്തുന്ന ശൗചാലയത്തിന്റെ അറ്റകുറ്റ പണികൾ അഴിമതിക്ക് വേണ്ടിയാണെന്നാണ് ആരോപണം ഉയരുന്നത്.
ഇത് മൂന്നാം തവണയാണ് ഇടുക്കി ടൗണിലെ ശൗചാലയത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത്. യാതൊരുവിധ കേടുപാടുകളും ഇല്ലാത്ത ടൈലുകളും ഭിത്തിയും കുത്തിപ്പൊളിച്ച് വീണ്ടും പുതിയ ടൈലുകൾ ഇടുന്നതിനു വേണ്ടിയിട്ടാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഇടുക്കി ടൗണിൽ ഉൾപ്പെടെ ഗ്രൗണ്ടിലും മറ്റും പുതിയ ടോയ്‌ലെറ്റുകൾ നിർമ്മിക്കേണ്ട സാഹചര്യത്തിൽ അതിനായി ഫണ്ട് വക ഇരുത്താതെ ഈ നിർമ്മാണങ്ങൾ നടത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്യുന്നു. എന്നാൽ കെട്ടിടം മഴക്കാലങ്ങളിൽ വെള്ളം പനിച്ചിറങ്ങുന്നുണ്ടെന്നും അതു പരിഹരിക്കാനാണ് ഫണ്ട് അനുവദിച്ചതെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. ശുചിത്വ മിഷന്റെ ഒരു ലക്ഷം രൂപയാണ് അറ്റകുറ്റപണികൾ ക്കായ് അനുവദിച്ചിട്ടുള്ളത്.