
ഇടുക്കി: വിവിധ ജില്ലകളിലായി എട്ട് പൊലീസ് സ്‌റ്റേഷനുകൾക്ക് ഉൾപ്പെടെ നിർമ്മിച്ച കെട്ടിടങ്ങളുടേയും ഇടുക്കി ഉപ്പണ്ടടെ 25 പുതിയ സബ് ഡിവിഷനുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ചെറുതോണിയിൽ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങിൽ മന്ത്രി എംഎം മണി അദ്ധ്യക്ഷത വഹിച്ചു
ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി സ്വാഗതവും ഇടുക്കി അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.