പീരുമേട്: ഏലപ്പാറയ്ക്കും സമീപ വില്ലേജുകൾക്കുമായി നടപ്പിലാക്കുന്ന സമഗ്ര ശുദ്ധ ജലവിതരണ പദ്ധതിയുടെ ഭാഗമായി പീരുമേട് ഗ്രാമപഞ്ചായത്തിൽപൂർത്തീകരിച്ച ശുദ്ധജല വിതരണ ശൃംഖലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വീഡിയോ കോൺഫ്രൻസ് വഴി സംസ്ഥാന ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.ചടങ്ങിൽ ഇ.എസ്. ബിജിമോൾഎംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
ഏലപ്പാറക്കും സമീപ വില്ലേജുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.പീരുമേട് ഗ്രാമപഞ്ചായത്തിലെ എല്ലാ മേഖലകളിലും വണ്ടിപ്പെരിയാർ പഞ്ചായത്തിലെ രാജമുടി, ഗ്രാമ്പി മേഖലകളിലും ഉൾപ്പെട്ട 37873 പേർക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കും. ജലജീവൻ മിഷൻ പദ്ധതി വഴി പീരുമേട് പഞ്ചായത്തിലെ 3035 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവർത്തിയും പരോഗമിച്ചു വരുകയാണ്.