ഇടുക്കി: സംസ്ഥാനത്തെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച 89 സ്‌കൂൾ കെട്ടിടങ്ങൾ, 41 നവീകരിച്ച ഹയർ സെക്കണ്ടറി ലാബുകൾ എന്നിവയുടെ ഉദ്ഘാടനവും 68 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോകോൺഫ്രൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.
കോളപ്ര ഗവൺമെന്റ് എൽപി സ്‌കൂൾ
കോളപ്ര ഗവൺമെന്റ് എൽപി സ്‌കൂളിൽ ഒരു കോടി രൂപ മുടക്കി മികവിന്റെ കേന്ദ്രം നിർമ്മിച്ചത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാദേശിക പരിപാടിയിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, ഇളംദേശം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ടോമി കാവാലം,കുടയത്തൂർ പഞ്ചായത്ത് അംഗങ്ങളായ അഡ്വ, കെ.എൻ. ഷിയാസ്, എൻ,ജെ, ജോസഫ്. നസിയ ഫൈസൽ,സുജാ ചന്ദ്രശേഖരൻ, സി.എസ്. ശ്രീജിത്ത്, അറക്കുളം എഇഒ കെ,വി, രാജു, അറക്കുളം ബിപിഓ മുരുകൻ വി അയത്തിൽ,മുൻ ഹെഡ്മിസ്ട്രസ്സ് രമാഭായി,കുടയത്തൂർ ജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സാജി.ടി.കെ.തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷാനിമോൾ സി.എസ്. നന്ദി പറഞ്ഞു.
പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ
പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിനായി 11.52 കോടി രൂപ ചെലവഴിച്ച് പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ മന്ദിരം നിർമ്മിക്കുന്നത്. മുഖ്യമന്ത്രി വീഡിയോ കോൺഫ്രൻസിലൂടെ നടത്തിയ ശിലാസ്ഥാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം ഇഎസ് ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സാബു, സ്‌കൂൾ പ്രിൻസിപ്പാൾ കെ മധു തുടങ്ങിയവർ പങ്കെടുത്തു.
മച്ചിപ്ലാവ് ഗവ. ഹൈസ്‌കൂൾ
അടിമാലി: മച്ചിപ്ലാവ് ഗവ. ഹൈസ്‌ക്കൂളിന്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടന്ന പ്രാദേശിക ചടങ്ങ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടിമാലി എ ഇ ഒ അംബികാ പി, സ്‌കൂൾ ഹെഡ്മിസ്ട്രസ് റാണി വിദ്യാധര എൻ കെ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്,പി ടി എ പ്രസിഡന്റ് രാജേഷ് പൊയ്ക, സി ഡി ഷാജി തുടങ്ങിയവർ പങ്കെടുത്തു