തൊടുപുഴ: റേഷൻ കടകളിൽ സാധന സാമഗ്രികൾ എത്താത്തതിൽ ജനം ഏറെ ദുരിതത്തിൽ. ഫെബ്രുവരി മാസത്തെ റേഷനാണ് മുടങ്ങിയത് . ഇതേ തുടർന്ന് കാർഡുടമകളും കട ഉടമകളും തമ്മിൽ ചില സ്ഥലങ്ങളിൽ വാക്കേറ്റങ്ങൾ ഉണ്ടാകുന്നുമുണ്ട്. തൊടുപുഴ താലൂക്കിലെ 162 റേഷൻ കടകളിൽ ഭൂരിഭാഗം കടകളിലും ഇതുവരെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിയിട്ടില്ല. റേഷൻ സാധനങ്ങൾ തൊടുപുഴ ഡിപ്പോയിൽ നിന്നും എടുത്ത് റേഷൻ കടകളിൽ എത്തിക്കുന്ന കോൺട്രാക്ടർ മാറി പുതിയ കോൺട്രാക്ടർ എത്തിയതാണ് പ്രശ്നമെന്നും പുതിയ കോൺട്രാക്ടർ റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്നതിലുള്ള കാല താമസമാണ് കൃത്യ സമയത്ത് സാധനങ്ങൾ എത്താത്തതെന്നും റേഷൻ കട ഉടമകൾ പറയുന്നു. ഫ്രെബ്രുവരി മാസം തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും റേഷൻ സാധനങ്ങൾ കിട്ടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. മിക്കവരും റേഷൻ കടയിൽ എത്തുമ്പോഴാണ് സാധനങ്ങൾ വന്നിട്ടില്ലായെന്ന് അറിയുന്നത്. കൂടുതലും റേഷൻ സാമഗ്രികൾ ഉപയോഗിക്കുന്നവരെയാണ് ഈ പ്രതിസന്ധി ഏറ്റവും ബാധിക്കുന്നത്. കൊവിഡിലും വിലക്കയറ്റത്താലും ജനം നട്ടം തിരിയുമ്പോൾ ഇത്തരത്തിലുള്ള പ്രവർത്തികൾ ജനത്തിനെ കൂടുതൽ കഷ്ടത്തിലാക്കുകയാണ്.

"പുതിയ കോൺട്രാക്ടർ വന്നതിനെ തുടർന്നുള്ള കാലതാമസമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ കടകളിൽ സാധനങ്ങൾ എത്തിച്ചു തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ കടകളിലും എത്തിക്കാൻ സാധിക്കും. പുതിയ കോൺട്രാക്ടർക്ക് രേഖകൾ തയാറാക്കുന്നതിൽ വന്ന കാലതാമസമാണ് വിതരണത്തിന് തടസ്സമായത്. തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർ ...........