തൊടുപുഴ: കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി. ഭാരവാഹികൾ, മുൻ ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ സെൽ ജില്ലാ പ്രസിഡന്റുമാർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാർ, ഡി.സി.സി. അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരടങ്ങുന്ന ഡി.സി.സി ജനറൽ ബോഡി യോഗം ശനിയാഴ്ച്ച രാവിലെ 10.30 ന് തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ ചേരുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ യോഗം ഉദ്ഘാടനം ചെയ്യും.