തൊടുപുഴ:കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം പൊലീസ് സ്റ്റേഷന് മുൻപിൽ സംഘർഷത്തിൽ കലാശിച്ചു. പൊലീസ് സ്റ്റേഷനു മുൻപിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു. .ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു കെ ജോൺ,നിഷ സോമൻ, ബിലാൽ സമദ്, സി.എസ് വിഷ്ണുദേവ്, കെ.എം ഷാജഹാൻ, എം.കെ മുജീവ്, റഷീദ് കപ്രാട്ടിൽ, ബിബിൻ ജോസഫ് ,ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.