ചെറുതോണി : കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പഞ്ചായത്തുകളിൽ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 89.25 ലക്ഷം രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഐ.റ്റി.ഐകുന്ന് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം, കൗന്തികുടിവെള്ള പദ്ധതി 10 ലക്ഷം, കാഞ്ചിയാർ പഞ്ചായത്തിലെ പാമ്പാടിക്കുഴി കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം, കോവിൽമല ഇരട്ടായർക്കര കുടിവെള്ള പദ്ധതി 10 ലക്ഷം, കുഞ്ചുമല കുടിവെള്ള പദ്ധതി 10 ലക്ഷം, കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ കൊളപ്ര ഈട്ടിക്കൽ വളവ് പ്രദേശത്ത്10 ലക്ഷം രൂപയും കഞ്ഞക്കുഴി പഞ്ചായത്തിലെ അട്ടിക്കളം മുണ്ടയ്ക്കൽപടി കുടിവെള്ള പദ്ധതിക്കായി15 ലക്ഷവും മാമച്ചൻകുന്ന് കുടിവെള്ള പദ്ധതിക്കായി 14.25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.