
തൂക്കുപാലം: ലോട്ടറി ഏജന്റ് പുഷ്പകണ്ടംമങ്കരയിൽ വീട്ടിൽ മമ്മൂസാ (65) കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പനയിലുള്ള ലോട്ടറി കടയിൽ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കബറടക്കം നടത്തി. ഭാര്യ: സുബൈദ. മക്കൾ: ഇസ്മായിൽ, ഉമൈബൻ. മരുമക്കൾ: യാസ്മി, ജലാൽ.