തൊടുപുഴ: സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമിടുന്നവർക്കായി ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ മാതാ ഷോപ്പിംഗ് ആർക്കേഡ് ഹാളിലാണ് ക്ലാസ് നടക്കുക. സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സിവിൽ സർവീസ് പരീക്ഷ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ പ്രശസ്ത സിവിൽ സർവീസ് പരിശീലകൻ ജോബിൻ എസ് കൊട്ടാരം ക്ലാസ് നയിക്കും. സിവിൽ സർവീസ് മെയിൻ പരീക്ഷയും ഇന്റർവ്യൂവും മലയാളത്തിൽ നേരിടാമെന്നതിനെക്കുറിച്ചും സൗജന്യ സിവിൽ സർവീസ് പരിശീലനത്തിനുള്ള സഹായങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കും. സിവിൽ സർവീസ് പരിശീലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഐശ്ചിക വിഷയം തിരഞ്ഞെടുക്കേണ്ടത് എങ്ങനെ, ഇന്റർവ്യൂവിനെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. ഹൈസ്‌കൂൾ തലം മുതൽ മുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് ക്ലാസിൽ പങ്കെടുക്കാം.