ഇടുക്കി: ക്ഷീരവികസന വകുപ്പിന്റെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ തീറ്റപ്പുൽകൃഷി പരിശീലന പരിപാടി 22, 23 തിയതികളിൽ രാവിലെ 10 മുതൽ ഈരയിൽക്കടവ് ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തും. പങ്കെടുക്കുന്ന കർഷകർക്ക് അർഹമായ യാത്ര/ ദിന ബത്ത നൽകുന്നതാണ്.