ഇടുക്കി: വിവിധ ഗാർഹിക തൊഴിൽ മേഖലയിലെ വിദഗ്ദ്ധരായവരുടെ സേവനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യവസായിക പരിശീലന വകുപ്പ് , തദ്ദേശ സ്വയം ഭരണ വകുപ്പ് , കടുംബശ്രീ, എസ്റ്റാബ്‌ളീഷ്‌മെന്റ് വകുപ്പ് , എന്നിവയുടെ സഹകരണത്തോടെ കേരള സ്‌കിൽ രജിസ്ട്രി എന്ന മൊബൈൽ ആപ്‌ളിക്കേഷൻ പുറത്തിറക്കി പ്‌ളംബർ , ഇലക്ട്രീഷ്യൻ, പെയിന്റർ , ഡ്രൈവർ എന്നിങ്ങനെ 42 സേവനമേഖലയിലുളള വിദഗ്ദ്ധ തൊഴിലാളികൾക്കും അവരുടെ സേവനം ആവശ്യമുളളവർക്കും മൊബൈൽ ആപ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.
പ്‌ളേസ്‌സ്റ്റോറിൽ നിന്നും കേരള സ്‌കിൽ രജിസ്ട്രി ആപ് ഡൗൺ ലോഡ് ചെയ്ത ശേഷം തൊഴിൽ വൈദഗ്ധ്യമുളളവർ സർവ്വീസ് പ്രൊവൈഡർ ആയും ഇവരുടെ സേവനം ആവശ്യമുളളവർ കസ്റ്റമർ ആയും ആണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്‌ട്രേഷൻ സൗജന്യമാണ്. വിശദവിവരങ്ങൾക്ക് സമീപത്തുളള ഗവ. ഐ.ടി.ഐകളുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04868 272716, 9496357585, 9496181642 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.