നെടുങ്കണ്ടം :താലൂക്കാശുപത്രിയിലേയ്ക്ക് നാല് തരം ആവശ്യങ്ങളിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. 1. സർജിക്കൽ ഇംപ്ലാന്റീസും അനുബന്ധ ഉപകരണങ്ങളും 2. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും 3.പാലിയേറ്റീവ് കെയർ പ്രോഗ്രാമിലെ വീട്ടിൽ കഴിയുന്ന രോഗികൾക്ക് വൈദ്യസഹായം എത്തുന്നതിലേക്ക് ദിവസ വാടക/മൈലേജ് റേറ്റ് രീതിയിൽ വാഹനം ടാക്‌സിയായി ഓടുന്നതിന് 4. ജെ.എസ്.എസ്.കെ, ആർ.ബി. എസ്.കെ എന്നീ വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ലാബ് ടെസ്റ്റ്, എക്‌സ്രേ, ഇ.സി.ജി എന്നിവ ചെയ്യുന്നതിന്.താല്പര്യമുളള ലാബുകളിൽ നിന്നും ലഭ്യമായ ടെസ്റ്റുകൾ, അവയുടെ നിരക്കുകൾ എന്നിവ ഉൾപ്പെടുത്തി 2021 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 22 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോൺ: 04868 232650