medical
ഇടുക്കി മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു.

ഇടുക്കി: ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പിൽ നിന്നും അനുവദിച്ച 10 കോടി രൂപയിൽ നിന്നും 3.5 കോടി ചിലവിൽ ഉപകരണങ്ങൾ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്. സാങ്കേതികമായി വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി വരുകയാണ്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ട സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ മെഡിക്കൽ പഠനവും ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. റോഷി അഗസ്റ്റ്യൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ സുജിത്ത് സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ കളക്ടർ എച്ച് ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി.വി .വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽഡോ. അബ്ദുൽ റഷീദ് , മെഡിക്കൽ കോളേജ് സൂപ്രണ്ട് എസ്. രവികുമാർ , ആർഎംഒ ഡോ .അരുൺ എസ്, റേഡിയോളജി വിഭാഗം എച്ച് ഒ ഡി ഡോ സുനി തോമസ്, കെകെ ജയചന്ദ്രൻ, പി ബി .സബീഷ്, അനിൽ കൂവപ്ലാക്കൽ, പി.കെ ജയൻ, സിനോജ് വള്ളാടി, നിർമിതി കേന്ദ്ര ജില്ലാ ഓഫീസർ ബിജുതുടങ്ങിയവർപങ്കെടുത്തു.