ksu

തൊടുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ വിദ്യാർത്ഥി- യുവജന വിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അസ്ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമം കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോബി ചെമ്മല ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അക്ബർ ടി.എൽ, മൈനോറിറ്റി സെൽ സംസ്ഥാന കോർഡിനേറ്റർ മനോജ് കോക്കാട്ട്, കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കോട്ടപ്പുറം, ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, അജയ് പുത്തൻപുരയ്ക്കൽ, ലെനിൻ രാജേന്ദ്രൻ, സിയാദ് എം.കെ, ഫൈസൽ , ബിബിൻ ഇട്ടികൽ,വിഷ്ണു വണ്ണപ്പുറം, റൊസാരിയോ, അരുൺ ബാബു, ജർമിയ, എബി ടോബി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്. ഷാജഹാൻ, സാദിഖ് ഷുക്കൂർ, റമീസ് കൂരാപ്പള്ളി, ഷാഹിദ്, വിനായക്, എൽബിൻ, അൽ അമീൻ എന്നിവർ നേതൃത്വം നൽകി.