union
പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാന മന്ദിര സമുച്ചയം

നെടുങ്കണ്ടം: എസ്.എൻ.ഡി.പി. യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാന മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് കല്ലാറിൽ നടക്കും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ദിര സമുച്ചയം ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സഹ്യാദ്രിനാഥ നാരായണ ഗുരുപീഠം സമർപ്പിക്കും.

വൈദ്യുതി മന്ത്രി എം.എം. മണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. ഓഡിറ്റോറിയം ഡീൻ കുര്യാക്കോസ് എം.പിയും റെസിഡന്റ്‌സ് അപ്പാർട്ട്‌മെന്റ് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഉദ്ഘാടനം ചെയ്യും. ഗുരുപ്രകാശം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി ചെയർമാൻ സന്ദീപ് പച്ചയിൽ യൂത്ത് മൂവ്‌മെന്റ് ഓഫീസും വനിതാസംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ്, വനിതാസംഘം ഓഫീസും ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുകുമാരൻ ആടിപ്ലാക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് കല്ലാർ രമേശ് നന്ദിയും പറയും.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, പഞ്ചായത്ത് അംഗം ബിന്ദു സഹദേവൻ, ലേഖ പച്ചടി ശ്രീധരൻ, ബിജു പുളിക്കലേടത്ത്, വിവിധ യൂണിയൻ ഭാരവാഹികളായ എ.ജി. തങ്കപ്പൻ, എം.ബി. ശ്രീകുമാർ, ചെമ്പൻകുളം ഗോപി വൈദ്യർ, ബിജു മാധവൻ, പി. രാജൻ, അഡ്വ. പ്രതീഷ് പ്രഭ, കെ.ഡി. രമേശ്, പി.ആർ. മുരളീധരൻ, സരേഷ് കോട്ടയ്ക്കകത്ത്, ലതീഷ്‌കുമാർ, വിനോദ് ഉത്തമൻ, വി. ജയേഷ്, കെ.പി. ബിനു, കെ.കെ. ജയൻ തുടങ്ങിയവർ പങ്കെടുക്കും. ബോർഡ് അംഗം കെ.എൻ. തങ്കപ്പൻ ആദരിക്കലും പുസ്തക പ്രകാശനവും നിർവഹിക്കും. യൂണിയൻ കൗൺസിലർമാരായ എൻ. ജയൻ, പി. മധു, സി.എം. ബാബു, സരേഷ് കെ.ബി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സി.ആർ. സജി, ശാന്തമ്മ ബാബു, യൂണിയൻ വനിത സംഘം സെക്രട്ടറി വിമല തങ്കച്ചൻ, പ്രസിഡന്റ് ഇൻ ചാർജ് അനില സുദർശനൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, വൈസ് പ്രസിഡന്റ് അരുൺകുമാർ എന്നിവർ പങ്കെടുക്കും.

22 മാസം കൊണ്ട് ആസ്ഥാന മന്ദിരവും

ഗുരുപീഠവുംപൂർത്തീകരണം

2014 ഡിസംബർ 9നാണ് പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ നിലവിൽ വന്നത്. നിലവിൽ 20 ശാഖകൾ യൂണിയന് കീഴിൽ പ്രവർത്തിച്ചുവരുന്നു. കല്ലാർ പുഴയുടെ തീരത്ത് വാങ്ങിയ സ്ഥലത്ത് 2019 ഏപ്രിൽ 24നാണ് ആസ്ഥാന മന്ദിരത്തിനും ആരാധന പീഠത്തിനും തറക്കല്ലിട്ടത്. തുടർന്ന് 22 മാസം കൊണ്ട് 6100 ചതുരശ്ര അടിയിലുള്ള ആസ്ഥാന മന്ദിരവും ഗുരുപീഠവും പൂർത്തീകരിച്ചു. ശ്രീനാരായണ ഗുരദേവന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പഞ്ചലോഹ വിഗ്രഹമാണ് കല്ലാർപുഴയ്ക്ക് അഭിമുഖമായി സഹ്യാദ്രിനാഥ നാരായണ ഗുരുപീഠമായി നാളെ പ്രതിഷ്ഠിക്കുന്നത്.

സ്നേഹസംഗമം

തിങ്കളാഴ്ച്ച വൈകിട്ട് നടക്കുന്ന സ്‌നേഹ സംഗമം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. യോഗം ബോർഡ് അംഗം കെ.എൻ. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ. ജയചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, കെ.എസ്. അജി, വി. ജയേഷ്, ജോസ് പാലത്തിനാൽ, പി.കെ. സദാശിവൻ, ആർ. സുരേഷ്, പി.എസ്. യൂനുസ്, തോമസ് തെക്കേൽ, സമുദായ സംഘടന പ്രതിനിധികളായ ആർ. മണിക്കുട്ടൻ, ഫാ. ജെയിംസ് ശൗര്യാംകുഴിയിൽ, ശെഖനാത്ത് ഖാസിമി, അജീഷ് മുതുകന്നേൽ, അജയകുമാർ പുത്തൻവീട്, ഫാ. ജിയോ പോൾ, സി.എൻ. ദിവാകരൻ, എം.എസ്. മഹേശ്വരൻ, ഫാ. കുരുവിള അഗസ്റ്റിൻ, പ്രസന്നകുമാർ, ശാർങധരൻ ബിന്ദുവിലാസം, എം.ആർ. രതീഷ്, ആർ. ഷിബു, പി.എസ്. അരുൺ എന്നിവർ പങ്കെടുക്കും.