തൊടുപുഴ: പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസംസ്ഥാന നയങ്ങൾക്കെതിരെ എൻ.ജി.ഒ.അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ചിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് ദിപു പി.യു. അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി രാജേഷ് ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഷിഹാബ് പരീത് മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസ്ഥാന ഓഡിറ്റർ സിജു പി.എസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അലക്‌സാണ്ടർ ജോസഫ്, ജോസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.