തൊടുപുഴ: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ഇൻസ്‌പെക്ടർസ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു .2020 ലെ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളുടെ ആദായ നികുതി ബാദ്ധ്യതയെക്കുറിച്ചുള്ള സുപ്രിം കോടതി വിധി തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാർ നടത്തിയത് .സെമിനാർ അഡ്വ .ഡീൻ കുര്യാക്കോസ് എം .പി .ഉദ്ഘാടനം ചെയ്തു .ഹൈക്കോടതി അഭിഭാഷകൻ ഡോ.കെ .പി .പ്രദീപ് പ്രബന്ധം അവതരിപ്പിച്ചു സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി . വൈസ് പ്രസിഡന്റ് ജിറ്റ്‌സി ജോർജ് , സെക്രട്ടറി ജി .മനോജ്കുമാർ ,കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം മൈക്കിൾ ഫ്രാൻസിസ് ,അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി .കെ .നിസാർ ,ജില്ലാ സെക്രട്ടറി യു .എം .ഷാജി കെ.ബി.റഫീഖ് ,റോയി വർഗീസ് തുടങ്ങിയവർ ചർച്ച നയിച്ചു.