പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ സുഗതകുമാരി അനുസ്മരണം നടത്തി.പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. റിട്ട. പ്രൊഫ. സിസ്റ്റർ സൗമ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എൻ. ലളിത ടീച്ചർ വിഷയാവതരണം നടത്തി. ജോസഫ് എൻ. വി, സൗമ്യ ബിനു, ഗോപികമധു, ജോർജ് ജോസഫ്, വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.