ചെറുതോണി: ടാർ മിക്‌സിങ് പ്ലാന്റ് മണിയാറൻകുടിയിൽ പ്രവർത്തനം ആരംഭിച്ചാൽ മണിയാറൻകുടി മരുഭൂമിയായി മാറുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ടാർ മിക്‌സിങ് പ്ലാന്റ് നിർമ്മാണത്തിനെതിരെ ജനകീയ സംരക്ഷണ സമിതി വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൺപത്തി ഒരായിരം ലിറ്റർ ജലം പ്രതിദിനം ഊറ്റുക വഴി ഏതാനും നാളുകൾക്കകം ആ പ്രദേശം മരുഭൂമിയായി മാറും മണ്ണിൽ പണിയെടുത്ത് ജീവിക്കുന്ന കർഷകന്റെ ജീവിക്കാനുള്ള അവകാശത്തിേൽ കടന്നുകയറുന്നത് വികസനം അല്ലന്നും ചൂഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതോടൊപ്പം പ്രകൃതിയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്ന നടപടി കൂടിയാണ് മണിയാറൻകുടിയിൽ ആരംഭിക്കാനിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന ഘട്ടത്തിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. ജനകീയ സമിതി രക്ഷാധികാരി ഏലിയാമ്മ ജോയി അദ്ധ്യക്ഷത വഹിച്ചു, സ്വാമി ദേവചൈതന്യ സരസ്വതി മുഖ്യപ്രഭാഷണവും, അനിൽആനയ്ക്കനാട്ട് ആമുഖപ്രസംഗവും നടത്തി. പി എ ജോണി പള്ളിക്കുന്നേൽ സ്വാഗതം പറഞ്ഞു, ഫാ. സെബാസ്റ്റ്യൻ അമ്പാട്ടുകുന്നേൽ, കെ ആർ രാജേന്ദ്രൻ, അജീഷ് വേലായുധൻ, റോയി കൊച്ചുപുര, സുരേഷ് എസ് മീനത്തേരിൽ, വിൻസന്റ് വള്ളാടി, ജോബിൻ ഐമനത്ത്, ജോയികൂനംമാക്കൽ, സജി ഉറുമ്പിൽ, സൂര്യൻ പത്മനാഭൻ, സി കെ ജോയി, പി എ മോശ, ജമീല പരീത്, മേരി കാട്ടുകുന്നേൽ, സി വി രവി, ജയചന്ദ്രൻ സി എസ്, രവി എസ്, കെ ആർ തങ്കച്ചൻ, മോഹൻ തോമസ്, ജയേഷ്, നിഖിൽ പൈലി, തങ്കച്ചൻ, സുരേഷ് കുന്നേൽ, ഷിജു കല്ലിങ്കൽ, ബിജു തൂക്കം കോട്ടിൽ, രജ്ഞിത്ത് മഞ്ഞപ്ര, സിജു തകരപ്പിള്ളി, ബെന്നി കൂനംമാക്കൽ, തങ്കച്ചൻ ചാത്തംകണ്ടം എന്നിവർ സംസാരിച്ചു.