പുറപ്പുഴ : കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ വഴിത്തല ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു വിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണ സമരം മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തോമസ് പയറ്റ്‌നാൽ, ടോമിച്ചൻ പി മുണ്ടുപാലം, അഡ്വ. ജോൺസൻ ചിറയ്ക്കൽ, ആർ. ഗോപിനാഥൻ നായർ, ഹരിശങ്കർ നടുപ്പറമ്പിൽ, ബിന്ദു ബെന്നി, ജോബി മാത്യു, ജോർജ് മുല്ലക്കരി, സേതു രാജ്, അച്ചമ്മ ജോയ്, സിനി ജസ്റ്റിൻ, രാജു താന്നിയ്ക്കൽ, തോമസ് കുണിഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.