തൊടുപുഴ : സെന്റ്:മേരീസ് ആശുപത്രിയിൽ സൈക്യാട്രി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഡോ. ഇസബെല്ല ജോൺ സൈക്യാട്രി വിഭാഗത്തിൽ ചുമതലയേറ്റു. എല്ലാ ദിവസവും ഒ.പി ഉണ്ടായിരിക്കും. കാർഡിയോളജി വിഭാഗത്തിൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്‌ ഡോ. സന്ദീപ്‌ജോർജ്ജും ചാർജ്ജെടുത്തു. ഗ്യാസ്‌ട്രോഎന്ററോളജി, ഗ്യാസ്‌ട്രോസർജറി, ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, ഡയാലിസിസ് യൂണിറ്റ്, ഓർത്തോവിഭാഗം, ആക്‌സിഡന്റ് യൂണിറ്റ്, ജനറൽ സർജറി ആന്റ് ലാപ്രോസ്‌ക്കോപ്പിക് സർജറി, ഇ.എൻ.റ്റി ആന്റ് മൈക്രോഇയർ സർജറി, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി വിഭാഗങ്ങൾ, അത്യാധുനിക സി.ടി സ്‌കാൻ, 1.5 ടെസ്‌ല എംആർഐ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.