ഇടുക്കി: തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു കൊവിഡ് വാക്‌സിൻ കുത്തിവയ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ലിസ്റ്റ് സമർപ്പിക്കാത്ത മേധാവികൾ ഇന്ന് വൈകുന്നേരം മൂന്നിനകം coviddataidk@gmail.com എന്ന മെയിലിൽ ലഭ്യമാക്കേണ്ടതാണ്. ഇന്നലെ ലിസ്റ്റ് നൽകാത്ത ഓഫീസുകൾക്ക് ഇന്നു പ്രവൃത്തി ദിനമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.