
രാജാക്കാട്: ഇടുക്കി ജില്ലയിലെ ആദ്യകാല കുടിയേറ്റ കർഷകനും എസ്. എൻ.ഡി.പി യോഗം മുൻകൗൺസിലറും രാജാക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ശ്രീവിലാസിൽ ജി. സുകുമാരൻ (91) നിര്യാതനായി.എസ്. എൻ. ഡി. പി യൂണിയൻ കൗൺസിലർ, രാജാക്കാട് ശാഖയിൽ ദീർഘകാലം പ്രസിഡന്റ്, എസ്.എൻ.ട്രസ്റ്റ് മെമ്പർ, ഗുരുധർമ്മ പ്രചാര സഭ ശിവഗിരി മഠം എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗം , സേനാപതി പഞ്ചായത്ത് മെമ്പർ തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. . സംസ്‌കാരം ഇന്ന് രാവിലെ 10 ന് നടക്കും.വാഴാട്ട് കുടുംബാംഗം കമലമാണ് ഭാര്യ. മക്കൾ: ജീസൺ, ജിജിസൺ, ജിജോസൺ. മരുമക്കൾ: ജാൻസി, ആശ, വിജി.ചെറുമക്കൾ: അരോമൽ, ആർച്ച, ജനീഷ്, അമ്പാടി, അലമേലു, അഭിരാമി, അഭിനന്ദ