roshy

ചെറുതോണി: പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബ്ലോക്കിന്റെയും കിഫ്ബി ഫണ്ട് 86.67 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാ മോഹനൻ, പഞ്ചായത്തംഗങ്ങളായ പ്രദീപ് എം എം, രാജേശ്വരി രാജൻ, ജോർജ് ജോസഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ചന്ദ്രൻ കുഞ്ഞ്, സ്‌കൂൾ ഹെഡ്മാസ്റ്റർ കെ പി മോഹൻദാസ്, പി.ടി.എ പ്രസിഡന്റ് അരുൺ മാത്യു, മനോഹർ ജോസഫ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഷാജി കണ്ടചാലിൽ തുടങ്ങിയവർ സംസാരിച്ചു.