ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കാന്റീൻ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിയ്ക്കും.റോഷി അഗസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നവീകരിച്ച വെയിറ്റിംഗ് ഏരിയയുടെ ഉദ്ഘാടനവും എം.പി നിർവ്വഹിക്കും.