ചെറുതോണി: അമിത വേഗത്തിൽ വന്ന കാർ പി.എസ്.സി.പരീക്ഷ കഴിഞ്ഞ് മടങ്ങി വന്ന ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ബൈക്കി രണ്ട് യാത്രക്കാരും റോഡിൽ നിന്ന് സമീപത്തെ കാട്ടിലേയ്ക്ക് തെറിച്ച് വീണു. കുടയത്തൂർ സ്വദേശികളായ അശ്വതി(27),സനീഷ്(31) എന്നിവർക്ക് ഗുരുതരമായി പരിക്കറ്റു.ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് റെഫർ ചെയ്തു.അമിത വേഗത്തിൽ വന്ന കാർ റോഡിന്റെ റോങ് സൈഡ് കയറിവന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നുയെന്ന് നാട്ടുകാർ പറഞ്ഞു.ഇടുക്കി പൊലിസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.