ചെറുതോണി:പി.എസ്.സി പരിക്ഷ കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.പാല പൂവരണി വീരകത്തിനാൽ ചിക്കു.ആർ. കൃഷണൻ(31)ആണ് മരിച്ചത്.ഇയാളുടെ ബന്ധു സന്ദീപ്(38) ഭാര്യ രമ്യ(34)എന്നിവർക്ക് പരിക്കേറ്റു.ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തൊടുപുഴ-പുലിയൻമല റോഡിൽ ഇടുക്കി വനത്തിൽ മീൻമൂട്ടിയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.വാഴത്തോപ്പിൽ പി.എസ്.സി പരിക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.ഇതുവഴി വന്ന യാത്രക്കാരാണ് ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.ഇടുക്കി പൊലീസ് മേൽ നടപടി സ്വീകരിച്ചു.