
തൊടുപുഴ : പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ സ്വീകര്യതയേറുന്നുവെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ തൊടുപുഴ ഏരിയാ സമ്മേളനം.കൊവിഡ് പ്രതിരോധം , ചികിത്സ,കൊവിഡാനന്തര ചികിത്സ എന്നിവയിൽ ആയുർവേദ സാദ്ധ്യതകൾ കൂടുതൽപേർ ഉപയോഗപ്പെടുത്തി വരുന്നതായും സമ്മേളനം വിലയിരുത്തി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഏരിയാ വാർഷിക സമ്മേളനം അസോസിയേഷൻ എറണാകുളംസോൺ സെക്രട്ടറിഡോ: എം.എസ്. നൗഷാദ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഡോ : അജീഷ് ടി അലക്‌സ് അദ്ധളക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ഡോ : നെസിയ ഹസ്സൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി മെമ്പർ ഡോ: റെൻസ് പി വർഗീസ് , ജില്ലാ സെക്രട്ടറി ഡോ : ശ്രീജിത് ശിവൻ , ജില്ല ട്രഷറർഡോ: ദീപക് സി നായർ, ഏരിയ സെക്രട്ടറി ഡോ. അമൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആരോഗ്യകരമായ ആഹാരശീലങ്ങളെക്കുറിച്ച് നടന്ന ശാസ്ത്ര പഠന ക്ലാസ്സിന്ഡോ : അജീഷ് ടി അലക്‌സ്‌നേതൃത്വം നല്കി.
പുതിയ ഭാരവാഹികളായിഡോടോമിജോർജ്ജ് പ്രസിഡന്റ് ,ഡോ: പി.എൽ.ജോസ് വൈസ് പ്രസി ,ഡോ: യു.ബി ഷീജ സെകട്ടറി ,ഡോ: ഹെന്ന ആൻപോൾ ജോ: സെക്ര ,ഡോ: ടെലസ് കുര്യൻ ട്രഷറർ ,ഡോ:റോസ്‌ലിൻജോസ് ( വനിത ചെയർപേഴ്‌സൺ ,ഡോ: ആതിരമേനോൻ വനിത കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.