മുട്ടം: തുടങ്ങനാട് എൽ പി സ്കൂളിന് സമീപം ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചക്ക് 12.45 നാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന തുടങ്ങനാട് സ്വദേശിക്ക് സാരമായ പരിക്ക് പറ്റി. ഇയാളെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ഓട്ടോ റിക്ഷ ഓടിച്ചിരുന്നത്. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേട് സംഭവിച്ചു. മുട്ടം എസ് ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.