
തൊടുപുഴ :ജെ.സി.ഐ മുൻ സോൺ പ്രസിഡന്റ് ജെ.വെങ്കിടേശ്വരന്റെ സ്മരണക്കായി ജെ.സി.ഐ തൊടുപുഴ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഇടുക്കി പ്രസ് ക്ലബ്ബ് ടീം ചാമ്പ്യന്മാരായി. ഫൈനലിൽ ബാർ അസോസിയേഷനെ 70 റൺസിന് തകർത്താണ് പ്രസ് ക്ലബ്ബ് വിജയികളായത്. ലൂസേഴ്‌സ് ഫൈനലിൽ ജെ.സി.ഐ തൊടുപുഴയെതോൽപ്പിച്ച് ജെ.സി.ഐ ഗ്രാന്റ് മൂന്നാമതെത്തി. പ്രസ് ക്ലബ്ബ് ടീമിലെ അഖില് പി.ജി മാൻ ഓഫ് ദ സീരിസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മുട്ടംപോളിടെക്‌നിക്ക്‌കോളേജ് മൈതാനത്ത് നടന്ന ടൂർണമെന്റ് മുൻ ബി.സി.സി.ഐ ഉപാദ്ധ്യക്ഷൻ ടി.സി മാത്യു ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ തൊടുപുഴ ചാപ്റ്റർ പ്രസിഡന്റ് ഫെബിൻലി,സോൺ വൈസ് പ്രസിഡന്റ് ജോൺ പി.ഡി, മുൻ സോൺ പ്രസിഡന്റ് ഡോ.ഏലിയാസ് എന്നിവർ പങ്കെടുത്തു.